മഴക്കെടുതി: കേന്ദ്രസഹായം ലഭിച്ചില്ലെന്ന് മന്ത്രി

K.P Rajendran
KBJWD
വേനല്‍ മഴക്കെടുതിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

46.82 കോടി രൂപ അനുവദിച്ചുവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാലിത് കണക്കുകളിലെ കളി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി. രാജേന്ദ്രന്‍. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായ കനത്ത വേനല്‍ മഴയില്‍ കനത്ത നാശമാണ് ഉണ്ടായത്.

ഇതിന് നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക കേരളത്തിന് ലഭ്യമാകുന്ന തരത്തിലല്ല തന്നിരിക്കുന്നത്. തുക അനുവദിച്ചതായി പ്രഖ്യാപിക്കുകയും കണക്കുകളില്‍ പെടുത്തി തരാതിരിക്കുകയും ചെയ്തിരിക്കുന്ന സമീപനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്.

1430.85 കോടി രൂപയുടെ നഷ്ടമാണ് വേനല്‍ മഴയില്‍ സംസ്ഥാനത്തുണ്ടായത്. കേന്ദ്ര മാനദണ്ഡമനുസരിച്ച് 214.85 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ അനുവദിച്ചത് വെറും 46.82 കോടി രൂപ മാത്രമാണ്. ഈ സഹായം പണമായി ലഭിക്കില്ല. ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇക്കാര്യം ഇടതുമുന്നണിയിലും മന്ത്രിസഭായോഗത്തിലും ചര്‍ച്ച ചെയ്യുമെന്നും കെ.പി രാജേന്ദ്രന്‍ അറിയിച്ചു. ഒക്ടോബറില്‍ എല്ലാ ജില്ലകളിലും ഭൂമിവിതരണ മേളകള്‍ നടത്തും. നാലായിരത്തോളം പേര്‍ക്കായി 825 ഏക്കര്‍ ഭൂമി വിതരണം ചെയ്യും. ഭൂമി വിതരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി കണ്ണൂരില്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം | M. RAJU|
ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാ‍നത്തെ കളക്ടര്‍മാരുടെ യോഗം ഈ മാസം 29ന് ചേരും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :