കേന്ദ്രസമീപനം മോശം - മുഖ്യമന്ത്രി

V.S Achuthanandan
KBJWD
വേനല്‍മഴക്കെടുതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം മോശമായിപ്പോയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

മഴെക്കെടുതിക്കുള്ള സഹായമായി കേന്ദ്രം നല്‍കിയത് 46 കോടി രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേനല്‍ മഴയില്‍ കനത്ത നാശനഷ്ടമാണ് കേരളത്തിലുണ്ടായത്. പലയിടത്തും റോഡുകളും പാലങ്ങളും തകര്‍ന്നു.

ഈ സാഹചര്യത്തില്‍ 1350 കോടി രൂപയുടെ കേന്ദ്ര സഹായമാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്നത് വെറും 46 കോടി രൂപ മാത്രമണ്. കേന്ദ്ര മാനദണ്ഡമനുസരിച്ച് 250 കോടി രൂപയുടെ സഹായം നല്‍കേണ്ടതാണ്. വളരെ മോശമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിച്ചത്.

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2008 (15:18 IST)
60 കോടിയോളം രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :