മലയാളികള്‍ വിഭാഗീയതയുള്ളവര്‍- ഫാരിസ് അബൂബക്കര്‍

ചെന്നൈ| WEBDUNIA|
PRO
PRO
വിവാദങ്ങളിലെ അദൃശ്യസാന്നിദ്ധ്യം മാത്രമായി ഒതുങ്ങി നിന്നിരുന്ന വ്യവസായി ഫാരിസ് അബൂബക്കര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ചെന്നൈയിലെ മലബാര്‍ മുസ്ലിം അസോസിയേഷന്‍ മന്ദിരത്തിന്റെ തറക്കലിടല്‍ ചടങ്ങിലാണ് ഫാരിസ് തിളങ്ങിയത്. ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു ഫാരിസ്.

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതിനെ കുറിച്ച് പ്രസംഗത്തിനിടെ ഫാരിസ് തന്നെ മനസ്സു തുറന്നു. താന്‍ ഒളിച്ചുനടക്കുന്നവനാണ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്, ഒരു ചിരിയോടെ ഫാരിസ് പറഞ്ഞു. മാത്രമല്ല, അല്പം രാഷ്ട്രീയവും ഫാരിസ് പറയാതെ പറഞ്ഞു. നമ്മള്‍ മലയാളികള്‍ക്ക് ഒരു ചീത്ത സ്വഭാവം ഉണ്ട്. നമ്മള്‍ വിഭാഗീയതയുള്ളവരാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല സമുദായിക സംഘടനകളുടെ കാര്യത്തില്‍ ആയാലും അതുണ്ടെന്നും ഫാരിഫ് കൂട്ടിച്ചേര്‍ത്തു.

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍, പണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, ടി കെ ഹംസ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു. ഫാരിസ് വെറുക്കപ്പെടേണ്ടവനല്ലെന്നും ആദരിക്കപ്പെടേണ്ടവനാണെന്നും എം എം ഹസന്‍ പറഞ്ഞു. ഏഴരക്കോടി ചെലവഴിച്ച് പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തന കമ്മിറ്റി അദ്ധ്യക്ഷനും ഫാരിസ് തന്നെയാണ്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഹാരിസിനെക്കുറിച്ച് നടത്തിയ വെറുക്കപ്പെട്ടവന്‍ എന്ന പരാമര്‍ശം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :