പൂനെ പോരാളികളെ ചെന്നൈ കീഴടക്കി

മുംബൈ| WEBDUNIA| Last Modified ബുധന്‍, 27 ഏപ്രില്‍ 2011 (20:19 IST)
PRO
PRD
ഐ പി എല്ലില്‍ പൂനെ വാരിയേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയം. പൂനെയെ എട്ട് വിക്കറ്റിനാണ് ചെന്നൈ കീഴടക്കിയത്. പൂനെ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്‍ഷ്യം ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 19.3 ഓവറില്‍ മറികടന്നു.

സുബ്രഹ്‌മണ്യം ബദരിനാഥിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് (പുറത്താകാതെ 63) ചെന്നൈക്ക് വിജയം സമ്മാനിച്ചത്. മുരളി വിജയിയും(31) സുരേഷ് റെയ്നയും (പുറത്താകാതെ 34) ചെന്നൈക്ക് വേണ്ടി തിളങ്ങി. ഓപ്പണര്‍ ഹസി ഒമ്പത് റണ്‍സ് എടുത്ത് പുറത്തായി.

നേരത്തെ ടോസ് നേടിയ പൂനെ നായകന്‍ യുവരാജ് സിംഗ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 19 റണ്‍സെടുത്ത റെയ്ഡര്‍ക്ക് പുറമെ പൂനെയുടെ മുന്‍‌നിര ബാറ്റ്സ്മാര്‍ക്ക് ആര്‍ക്കും തിളങ്ങാന്‍ കഴിയാതിരുന്ന മത്സരത്തില്‍ യുവരാജ് ആണ് ടോപ് സ്കോറര്‍ ആയത്. 44 പന്തുകളില്‍ നിന്ന് നാല് സിക്സറുകളും മൂന്ന് ബൌണ്ടറികളും ഉള്‍പ്പടെ യുവി പുറത്താകാതെ 62 റണ്‍സ് എടുത്തു. റോബിന്‍ ഉത്തപ്പ 31 റണ്‍സെടുത്തു.

ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് പൂനെ 141 റണ്‍സ് എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :