മലപ്പുറത്തെ ഭൂമി ഏറ്റെടുക്കല്‍ വാസ്തവ വിരുദ്ധം: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) മലപ്പുറത്തെ അങ്ങാടിപ്പുറം, പുലാമന്തോള്‍ പഞ്ചായത്തുകളില്‍പ്പെട്ട ആയിരത്തി ഇരുനൂറോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സ്ഥലമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഉത്തരവും നല്‍കിയിട്ടില്ല. അങ്ങാടിപ്പുറം, പുലാമന്തോല്‍ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും സംസ്ഥാന സര്‍ക്കാരിനോ കെഎസ്ഐഡിസിക്കോ ഇല്ല. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള ആശങ്കയും ആര്‍ക്കും വേണ്ട എന്ന് അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സാമൂഹിക-സാംസ്‌കാരിക-ആത്മീയ നേതാക്കളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പരിഗണിച്ചുമാത്രമേ വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു.

ജനവാസകേന്ദ്രങ്ങള്‍ കുടിയൊഴിപ്പിച്ചുകൊണ്ടോ ജനതാല്‍പര്യത്തിന് വിരുദ്ധമായോ ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :