മലപ്പുറം വിഷക്കള്ള് ദുരന്തം: ദ്രവ്യനെ വിസ്തരിച്ചു

തിരൂര്‍| WEBDUNIA| Last Modified ബുധന്‍, 8 ഫെബ്രുവരി 2012 (17:14 IST)
മലപ്പുറം വിഷക്കള്ള് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് എം രാജേന്ദ്രന്‍ നായര്‍ കമ്മിഷന്‍ മുഖ്യപ്രതിയായ ദ്രവ്യനെ വിസ്തരിച്ചു. രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ദ്രവ്യന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കമ്മിഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ദ്രവ്യന്‍ ബുധനാഴ്ച ഹാജരായത്.

മറ്റ് പ്രതികളുടെ വിസ്താരം കമ്മിഷന്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ വാണിയമ്പലം ദുരന്തത്തിലെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :