കലേഷിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം| WEBDUNIA|
പുതുവര്‍ഷത്തലേന്നുണ്ടായ പെരുമഴയില്‍ തോട്ടില്‍ വീണ് കാണാതായ കലേഷിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മരപ്പാലം തോട്ടില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കലേഷ് ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് കലേഷ്‌ അപകടത്തില്‍ പെട്ടത്‌. തോടിലൂടെ ഒഴുകിയ തേങ്ങ എടുക്കാന്‍ ശ്രമിക്കവെ കലേഷിന്റെ കയ്യില്‍ നിന്ന് മകന്‍ ആദിത്യന്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നീന്തല്‍ അറിയാത്ത കലേഷ്‌ ഒഴുക്കില്‍പെടുകയായിരുന്നു.

ആദിത്യന്റെ മൃതദേഹം ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ഇരുവരുടേയും സംസ്കാരം ചൊവ്വാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :