മലപ്പുറം അരീക്കോട് സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. കുനിയില്‍ അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷം നേരിടാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു.