ഓടിക്കൊണ്ടിരുന്ന വാന്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ബദിയടുക്ക| WEBDUNIA|
കാസര്‍കോട് ബദിയടുക്കയില്‍ ഓടിക്കൊണ്ടിരുന്ന വാന്‍ കത്തിനശിച്ചു. വാനിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പതിനൊന്ന് മണിക്ക് ബദിയടുക്ക മുനിയൂരിലാണ് സംഭവം നടന്നത്.

മുനിയൂരിലെ ശങ്കരനാരായണ ഭട്ടിന്റെ ഓമ്നിവാനാണ് കത്തിനശിച്ചത്. വീട്ടില്‍ നിന്ന് പുറപ്പെട്ട വാന്‍ കുറച്ച് ദൂരം ഓടിയതിന് ശേഷം തീപിടിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ വാനില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍‌ദുരന്തം ഒഴിവായി. വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബദിയെടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :