മലപ്പുറം പാസ്‌പോര്‍ട് ഓഫീസ് അബ്ദുള്‍ റഷീദിനെ നീക്കി

മലപ്പുറം| WEBDUNIA|
PRO
വിവാദങ്ങള്‍ക്കൊടുവില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ നീക്കി. കാലാവധി അവസാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു വിദേശകാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

പുതിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ വിജയകുമാര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചന. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി അബ്ദുള്‍ റഷീദ് നിയമിതനായപ്പോള്‍ രണ്ടു വര്‍ഷമായിരുന്നു ഇയാള്‍ക്ക് അനുവദിച്ചിരുന്ന കാലാവധി.

സംസ്ഥാന പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ റഷീദിനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത്.

സിബിഐ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച അബ്ദുള്‍ റഷീദിനെ സിബിഐ സംഘം കൊച്ചിയില്‍ വിളിച്ച് വരുത്തിയിരുന്നു.

അബ്ദുള്‍ റഷീദ് പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായത് മുതല്‍ മനുഷ്യ കടത്ത് വര്‍ധിച്ചതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

അബ്ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിന് പിന്നില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രി ഇ അഹമ്മദുമാണെന്നും നിയമനം നടന്നപ്പോള്‍ തന്നെ താന്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നതായും വിഎസ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :