സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ കുടുംബം വെള്ളക്കെട്ടില്‍ വീണ് മരിച്ചു

മലപ്പുറം| WEBDUNIA|
PRO
തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറത്ത് അരീക്കോട് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ കുടുംബം വെള്ളക്കെട്ടില്‍ വീണ് മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന അരീക്കോട് വാവൂരെ മുഹമ്മദ് ഷെരീഫിന്‍റെ ഭാര്യ ഷാബിറ, മക്കളായ ഫാത്തിമ ഫിദ, ഫൈഫ എന്നിവരാണു വെള്ളക്കെട്ടില്‍ വീണുമരിച്ചത്.

അരീക്കോട് ആലുക്കല്‍ ഹാജിയാര്‍ പടിക്കടുത്തുള്ള റോഡിനോട് ചേര്‍ന്നുള്ള വയലിലെ കുഴിയിലേക്ക് സ്കൂട്ടര്‍ മറിയുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. കുടുംബനാഥനായ ഷെരീഫ് കഷ്ടിച്ചു രക്ഷപെടുകയായിരുന്നു എന്നാണു സൂചന.

സ്കൂട്ടര്‍ മറിഞ്ഞ വിവരം അറിഞ്ഞാണു പൊലീസ് സംഭവ സ്ഥലത്തെത്തിയത്. അപ്പോഴേക്കും രണ്ട് മൃതദേഹങ്ങള്‍ വെള്ളക്കെട്ടില്‍ നിന്നും നാട്ടുകാര്‍ പുറത്തെടുത്തിരുന്നു. പിന്നീട് പൊലീസ് സഹായത്തോടെയാണു മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :