മരുന്ന് പരീക്ഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൌജന്യ ചികിത്സയുടെ പേരില്‍ സംസ്ഥാനത്ത് അനധികൃതമായി മരുന്ന് പരീക്ഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാ വിഷന്‍ ചാ‍നാലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ അറിവില്ലാതെ മരുന്ന് പരീക്ഷണത്തിന് വിധേയരായതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നിട്ടുള്ളത്. പതിനായിരക്കണക്കിന് രോഗികളാണ് ഇവിടെ പരീക്ഷണത്തിന് ഇരയായത്. 81 മരുന്ന് പരീക്ഷണങ്ങള്‍ ഇവിടെ നടന്നാതായും ചാനല്‍ വെളിപ്പെടുത്തുന്നു. സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് പരീക്ഷണത്തിനുള്ള ആളുകളെ കണ്ടെത്തുന്നത്. കേരളത്തില്‍ മുന്നൂറോളം മരുന്നുകള്‍ പരീക്ഷിച്ചതായി ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയെ ഉദ്ധരിച്ച് ചാ‍നല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ സി എന്ന സ്വകാര്യസ്ഥാപനവും മരുന്ന് പരീക്ഷണത്തില്‍ മുന്നിലാണ്. എച്ച് ആര്‍ സിയില്‍ എത്തിക്‌സ് കമ്മിറ്റിപോലും നിലവിലില്ലെന്ന് 5 വര്‍ഷത്തോളം സഹഗവേഷകനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ രാജേന്ദ്രന്‍ വെളിപ്പെടുത്തി. എച്ച് ആര്‍ സിയില്‍ നടന്ന നിയമവിരുദ്ധമായ നടപടികള്‍ ചോദ്യം ചെയ്തതുമൂലമാണ് തനിക്ക് സ്ഥാപനം വിടേണ്ടിവന്നതെന്നും രാജേന്ദ്രന്‍ ഇന്ത്യാവിഷനോട് പറഞ്ഞു.

കോടികളാണ് മരുന്ന് പരീക്ഷണത്തിലൂടെ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും നേടുന്നത്. മരുന്ന് പരീക്ഷണത്തിലൂടെ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന കണക്ക് സര്‍ക്കാരിന് പോലുമില്ല. എന്നാല്‍ പല ഡോക്ടര്‍മാരും രോഗികള്‍ മരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുമുതല്‍ വൃദ്ധന്‍മാര്‍ വരെ ഈ മരുന്ന് പരീക്ഷണത്തിന് ഇരകളാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :