വൈദ്യുതി നിരക്ക് വര്‍ധന വ്യാഴാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാനത്തെ വൈദ്യുതി നിരക്ക്‌ വര്‍ധന വ്യാഴാഴ്ച പ്രഖ്യാപിക്കും. 150 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവര്‍ക്ക്‌ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്നാണ്‌ സൂചന. 500 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ വന്‍വര്‍ധന ഉണ്ടായേക്കും. പത്തു വര്‍ഷത്തിനുശേഷമാണ്‌ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌.

ഉപഭോഗം കൂടുതലുള്ള സമയത്ത്‌ കൂടുതല്‍ നിരക്ക്‌ ഈടാക്കുന്നതിനായി ടിഒഡി മീറ്റര്‍ സ്ഥാപിക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. വ്യവസായ മേഖലയ്ക്ക്‌ കുറഞ്ഞ വര്‍ധന മാത്രമെ ഉണ്ടാകൂ.

മഴക്കുറവ്‌ മൂലം അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതു സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കു നയിക്കുന്ന സാഹചര്യത്തിലാണ്‌ നിരക്കുവര്‍ധന. അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്‌ അണക്കെട്ടുകളിലെന്നതാണു പ്രതിസന്ധി രൂക്ഷമാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :