ന്യൂയോര്‍ക്ക്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRD
PRO
മുടി കൊഴിച്ചില്‍ തടയാനുള്ള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് താന്‍ സ്ത്രീയായി മാറി എന്ന അവകാശവാദവുമായി 38-കാരന്‍. യു എസില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.
വില്യം മക്കീ എന്ന എഞ്ചിനീയര്‍ ഒമ്പത് മാസക്കാലം പ്രോപെസിയ വിഭാഗത്തില്‍പ്പെട്ട മരുന്ന് കഴിച്ചു. മുടികൊഴിച്ചില്‍ തടയാന്‍ ഈ മരുന്ന് ഫലപ്രദമാണ് എന്ന് കേട്ടറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു, ഇയാളില്‍ സ്ത്രൈണത പ്രകടമായിത്തുടങ്ങി. തന്റെ ജിം ബോഡി മൃദുവായി മാറി എന്നും മാറിടത്തിന് വലിപ്പം വച്ചു എന്നും ഇയാള്‍ പറയുന്നു. തോളിന്റെ ഷെയ്പ്പ് മാറി, സ്ത്രീകളെപ്പോലെ അരക്കെട്ടിന് വലിപ്പം വച്ചു. തനിക്കിപ്പോള്‍ പുരുഷന്മാരോട് ആകര്‍ഷണം തോന്നുന്നു എന്നും പേര് മാറ്റി സ്ത്രീയാകാന്‍ പോകുകയാണെന്നും ഇയാള്‍ പറയുന്നു.