മയക്കുമരുന്നിനെതിരെ യുവാക്കള്‍ മുന്നോട്ടുവരണം: ഗവര്‍ണര്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മയക്കുമരുന്നിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും വ്യാപകമായ ഉപയോഗം തടയാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ആവശ്യപ്പെട്ടു. യുഎന്‍ അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദേശീയ ദിനാചരണവും ലഹരിവിരുദ്ധ ദേശീയ കണ്‍വെന്‍ഷനും തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമങ്ങള്‍കൊണ്ടു മാത്രം ഇത്തരം വിപത്തുകള്‍ തടയാനാവില്ല. മദ്യപാനം സമൂഹത്തിനുണ്ടാക്കുന്ന ഏറ്റവും ഗുരുതരമായ തിക്തഫലങ്ങളുടെ സമീപകാല ഉദാഹരണമാണ് ഡല്‍ഹിയിലെ കൂട്ടമാനഭംഗമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ മയക്കുമരുന്ന്-ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കണം. യുവതലമുറയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യമുണ്ടാക്കാന്‍ ഇത് സഹായകമാവുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി കെ.എം. മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മയക്കുമരുന്ന് വിരുദ്ധ ദേശീയ സെമിനാര്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഐ. സഹദുള്ളയെ കൗണ്‍സില്‍ രാജ്യവ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ അംബാസിഡറായി മന്ത്രി കെഎം മാണി പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :