മയക്കുമരുന്ന് മാഫിയകള്‍ പരസ്പരം കാലുവാരി വലയില്‍ വീഴുന്നു
ആലപ്പുഴ|
WEBDUNIA|
PRO
മയക്കുമരുന്നുകാര്‍ കേരളത്തില്‍ വന്‍ വേരോട്ടം നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. പക്ഷേ മയക്കുമരുന്ന് മാഫിയകളുടെ കണ്ണികളായ ചിലര്‍ അടുത്ത ദിവസങ്ങളില്‍ പിടിക്കപ്പെട്ടത് ഒറ്റുകാര്‍ നല്‍കിയ വിവരമനുസരിച്ചെന്ന് തന്നെയാണ് സൂചന.
കുടിപ്പകയും ലാഭക്കൊതിയും കാരണം പരസ്പരം പണിനല്‍കി ഒറ്റുകാര്‍ നല്‍കുന്ന വിവരമനുസരിച്ച് സ്ഥലത്തെത്തി പിടികൂടുകയാണ് എക്സൈസ്. പള്ളാത്തുരുത്തി പാലത്തിന് സമീപത്ത് നിന്ന് മയക്കുമരുന്ന് ആംപ്യൂളുമായെത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ കഴിഞ്ഞതും എതിര്‍സംഘത്തിലെ ഒറ്റിനെ തുടര്‍ന്നായിരുന്നു. ഇവര്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ നിറം, മോഡല്‍, നമ്പര്‍ എന്നിവ സഹിതം കൃത്യമായി എക്സൈസിനെ മറുപക്ഷം അറിയിച്ചിരുന്നു.
തിരുവല്ല കോയിപ്പുറം കടപ്ര പെഴുനില്‍ക്കുന്നതില്‍ വീട്ടില്‍ സുകുമാരന്‍ (45), കുമ്പനാട് ചിറയില്‍ വീട്ടില്‍ ജോമോന്‍ (25) എന്നിവരെ ബ്രുഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട 40 ആംപ്യൂള്‍ മയക്കുമരുന്നുമായാണ് പിടികൂടിയത്. നേരത്തെ ചേര്‍ത്തല താലൂക്ക് ആശുപത്രി പിരസരത്ത് നിന്ന് മയക്കുമരുന്ന് വില്‍പനയ്ക്കിടെ എറണാകുളം എആര്‍ ക്യാമ്പിലെ പോലീസുകാര ന്‍ ഉള്‍പ്പെടെ നാലുപേരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പിടികൂടിയിരുന്നു. സംഭവത്തിലെ പ്ര ധാനി എക്സൈസിനെ വെട്ടിച്ച് രക്ഷപെട്ടു.
ഇതിന് പ്രതികാരമായി തിരുവല്ല സ്വദേശികളായ മയക്കുമരുന്ന് കടത്തുകാരെ ഈ സംഘം ഒറ്റുകൊടുക്കുകയായിരുന്നുവെന്നാ ണ് സൂചന. ജില്ലയിലെ വിനോദസഞ്ചാര മേഖലയെ ലക്ഷ്യം വച്ചാണ് തിരുവല്ല സ്വദേശികളുടെ പ്രവര്‍ത്തനം.
ഡല്‍ഹിയില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നുമാണ് മയക്കുമരുന്ന് ആംപ്യൂളുകള്‍ എത്തിക്കുന്നത്. തിരുവല്ല സ്വദേശിയാണ് സംഘത്തിലെ പ്രമുഖനെന്നാണ് വിവരം.
മെഡിക്കല്‍ സ്റ്റോ റുകളില്‍ 18 രൂപയോളം മാത്രം വിലയുള്ള ബ്രൂഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് 500 രൂപയ്ക്കാണ് നല്‍കുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇ ത്തരം മരുന്നുകള്‍ നല്‍കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്ന് നിര്‍ബന്ധമുണ്ട്.
ഈ സാഹചര്യത്തിലാണ് ഒരു ആംപ്യൂളിന് 500 രൂപ വരെ നല്‍കാന്‍ മയക്കുമരുന്നിന് അടിമകളായവര്‍ തയാറാകുന്നത്. ഇത്തരത്തില്‍ മയക്കുമരുന്നിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
കൂണുകള്‍ പോലെ മയക്കുമരുന്ന് മാഫിയകള്‍ മുളച്ചുപൊങ്ങുകയാണ്. വിദ്യാര്‍ഥികളെയും മറ്റും ലക്ഷ്യം വച്ചാണ് ഈ മാഫിയകളുടെ പ്രധാനപ്രവര്‍ത്തനം. അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിന് വിദ്യാര്‍ഥികളെത്തന്നെ ഉപയോഗിക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.