ബാംഗ്ലൂര്‍ സ്ഫോടനം: 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍!

തൃശൂര്‍| Venkateswara Rao Immade Setti|
PRO
ബാംഗ്ലൂരിലെ ബിജെപി ആസ്ഥാനത്തു നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട്‌ കോയമ്പത്തൂരില്‍ താമസിക്കുന്ന രണ്ടു മലയാളി യുവാക്കളെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്.

സുള്‍ഫിക്കര്‍ അലി (22), ഷബീര്‍ (24) എന്നിവരെയാണ്‌ ഷബീറിന്റെ ബന്ധുവീടായ കുന്നംകുളം ജില്ലയിലെ കേച്ചേരിയില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. കര്‍ണാടക- തമിഴ്‌നാട്‌ പൊലീസിന്റെ സംയുക്ത സംഘമാണ്‌ പ്രതികളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രതികളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്‌. അറസ്റ്റിലായവരുടെ എണ്ണം 13 ഓളം ആയിരിക്കുകയാണ്. ബാംഗ്ലൂരിലെ ബിജെപി ഓഫീസിനു മുന്നില്‍ നടന്ന സ്ഫോടനത്തില്‍ 11 പൊലീസുകാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റിരുന്നു. ബാംഗ്ലൂരില്‍ ഏപ്രില്‍ 17-നുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍നിന്ന് ഒമ്പതുപേരെ ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :