മന്ത്രിസഭാ പുന:സംഘടന: ഹൈക്കമാന്‍‌ഡ് തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ഹൈക്കമാന്‍‌ഡ് തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. മന്ത്രിസഭയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്. ഏതു വകുപ്പ് നല്‍‌കണമെന്നത് പിന്നീടു വരുന്ന കാര്യമാണ്. ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിധിയിലുള്ള വിഷയമാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെത്തിയപ്പോള്‍ സംഘടനാ കാര്യങ്ങള്‍ സംസാരിക്കാനാണ് എകെ ആന്റണി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. രമേശ് ചെന്നിത്തലക്ക് ഏത് വകുപ്പു നല്‍കുമെന്ന ചോദ്യത്തിന് രമേശ് ആദ്യം മന്ത്രിസഭയിലെത്തട്ടെ എന്നിട്ടാകാം വകുപ്പിന്റെ കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് സംബന്ധിച്ച് അന്വേഷിക്കാമെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത് സംബന്ധിച്ച ടെണ്ടര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :