തിരുവനന്തപുരം|
rahul balan|
Last Modified വ്യാഴം, 9 ജൂണ്‍ 2016 (17:07 IST)
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക് മീറ്റുകളില്‍ ഇന്ത്യയ്ക്കായി നിരവധി മെഡലുകളും നേടിയിട്ടുള്ള ഒളിംപ്യൻ അഞ്‍ജു ബോബി ജോർജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ പി ജയരാജനെ ചങ്ങലയ്ക്കിടണമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ.
മന്ത്രിയായതോടെ ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണം ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ കാണാനെത്തിയ തന്നെ കായിക മന്ത്രി അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം