മോശമായി പെരുമാറിയിട്ടില്ല; അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയത്, തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ല - ഇപി ജയരാജന്‍

അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി അറിയില്ല

അഞ്ജു ബോബി ജോര്‍ജ് , ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് , ഇപി ജയരാജന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ജൂണ്‍ 2016 (11:16 IST)
സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇപി ജയരാജന്‍. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി അറിയില്ല. ഓഫീസിലെത്തിയ അഞ്ജുവും സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ
ഇബ്രാഹിംകുട്ടിയും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കായികമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കായികമന്ത്രി.

അതേസമയം, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് അഞ്‍ജു വ്യക്തമാക്കി. നിരവധി തിരക്കുകള്‍ക്കിടെയിലാണ് സംസ്ഥാനത്തിന്റെ നിര്‍ബന്ധമൂലം ഈ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. ഈ പദവി ഒഴിയാന്‍ മടിയൊന്നുമില്ലെന്നും അഞ്ജു പറഞ്ഞു.

ഇപ്പോഴത്തെ കായികമന്ത്രി തീരുമാനം നോക്കിയാൽ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്പോർട്സ് കൗൺസിൽ ആനുകൂല്യങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാർഡിനോ സ്ഥാനമാനങ്ങൾക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.

അ‍ഞ്ജു ബോബി ജോർജ് വ്യക്തമാക്കുന്നത്:-

പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്. അടുത്തിടെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്നും ഈ കേസ് മാത്രം പ്രത്യേകമായി പരിഗണിക്കണമെന്ന് പറഞ്ഞപ്പോഴുമാണ് കായിക മന്ത്രി ഇപി ജയരാജൻ പൊട്ടിത്തെറിച്ചത്.

ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്ന് അഞ്ജു പറഞ്ഞതോടെ മന്ത്രി ശകാരം ആരംഭിക്കുകയും സ്പോർട്സ് കൗൺസിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി ചേര്‍ക്കുകയുമായിരുന്നു. ഈ നടപടി കുട്ടികളുടെ പരിശീലനത്തെ ബാധിക്കുമെന്ന് അഞ്ജു വ്യക്തമാക്കിയപ്പോള്‍ സ്പോർട്സ്
കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു ശകാരം ആരംഭിക്കുകയായിരുന്നു.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബെംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും മന്ത്രി അഞ്ജുവിനോട് ചോദിച്ചു. തങ്ങൾ അധികാരത്തിൽ വരില്ലെന്നു കരുതിയോ നിങ്ങള്‍ എന്നും എല്ലാം കാത്തിരുന്ന് കണ്ടോ എന്നും അദ്ദേഹം ഭീഷണി മുഴക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...