കണ്ണൂർ|
aparna shaji|
Last Modified വെള്ളി, 20 മെയ് 2016 (10:13 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമങ്ങൾ വ്യാപകമായി. പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് അക്രമത്തെ തുടർന്ന് സി പി ഐ എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി പി ഐ എം ഹർത്താൽ ആചരിക്കും. കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം എന്നീ നാല് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
പിണറായി വിജയന്റെ വിജയത്തിൽ സി പി എം പ്രവർത്തകർ ആഹ്ലാദിക്കുന്നതിനിടെ ആർ എസ് എസ് ഇവർക്ക് നേരെ നടത്തിയ ബോംബേറിൽ സി പി ഐ എം പ്രവര്‍ത്തകനായ പിണറായി ചേരിക്കല്‍ സ്വദേശി വി രവീന്ദ്രനനാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഇന്നത്തെ ആഹ്ലാദ പ്രകടനങ്ങള്‍ സി പി ഐ എം ഉപേക്ഷിച്ചു.
ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എട്ടിലും വിജയിച്ച് മികച്ച പ്രകടനമാണ് എൽ ഡി എഫ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയത്. അതേസമയം , കാസർഗോഡ് ജില്ലയിലും സമാനമായ സംഭവങ്ങൾ നടന്നു.