കണ്ണൂര്‍|
JOYS JOY|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (11:36 IST)
ബാര്‍ കോഴയില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ ബാബുവിന് പിന്തുണയുമായി കെ സുധാകരന്‍. ബാര്‍ ഉടമ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ കേസ് എടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജുവിന്റെ രഹസ്യമൊഴിക്ക് ആധികാരികത ഇല്ല. ധനമന്ത്രി മാണിക്കെതിരെ കേസ് എടുത്തതിലെ വിയോജിപ്പ് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബാറുകളുടെ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കുന്നതിന് ബാറുടമകളില്‍ നിന്ന് മന്ത്രി കെ ബാബു 10 കോടി വാങ്ങിയെന്നായിരുന്നു ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ബാര്‍ ഉടമം ബിജു രമേശ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി. കഴിഞ്ഞമാസം 30 ന് നല്‍കിയ രഹസ്യമൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.