തിരുവനന്തപുരം|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (16:27 IST)
ബിജു രമേശിന്റെ ആരോപണങ്ങള്‍ മദ്യക്കച്ചവടക്കാരന്റെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു. ബിജു രമേശ് സിപിഎമ്മുമായി ചേര്‍ന്നു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജു രമേശിനെതിരെ ഒരാഴ്ചയ്ക്കകം കേസ് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
ബാറുടമ ബിജു രമേശ് വിജിലന്‍സിന് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ്
പുറത്തുവന്നിരുന്നു. മൊഴിയില്‍ എക്സൈസ്മന്ത്രി കെ ബാബുവിന് പത്തുകോടി രൂപ നല്കിയെന്ന്
ബിജു രമേശ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ ബാബുവിന്റെ പ്രതികരണം.