മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍| WEBDUNIA|
PRO
PRO
വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ് അബ്ദുറബ്ബിനെതിരെയും കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ എം അബ്ദുല്‍ സലാമിനുമെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടത്.

സര്‍വകലാശാലയുടെ എട്ടേക്കര്‍ സ്ഥലം 50 വര്‍ഷത്തേക്ക്‌ എന്‍സിസിക്ക്‌ ചട്ടംലംഘിച്ച്‌ പാട്ടത്തിന്‌ നല്‍കിയെന്ന പരാതിയിലാണ്‌ അന്വേഷണം. അബ്ദു റബ്ബ്‌ കേസില്‍ ഇരുപത്തൊന്നാം പ്രതിയാണ്‌.

2011ല്‍ സര്‍വകലാശാലാ വളപ്പില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആറേക്കര്‍ ഭൂമി ആവശ്യപ്പെട്ട്‌ എന്‍സിസി നല്‍കിയ അപേക്ഷയില്‍ ചട്ടം ലംഘിച്ച്‌ എട്ടേക്കര്‍ നല്‍കിയെന്നാണു പരാതി. മുന്‍ റജിസ്ട്രാര്‍ ടി കെ നാരായണനാണു പരാതി നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :