നിലമ്പൂർ|
rahul balan|
Last Modified ചൊവ്വ, 31 മെയ് 2016 (14:56 IST)
മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 50 വയസ്സുകാരൻ അറസ്റ്റിലായി. കാളികാവ് കെ എകെ പടി കുന്നുമ്മൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടിയെയാണ് സി ഐ ടി സജീവൻ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ സ്വദേശിനിയായ പത്തൊൻപതുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മതസ്ഥാപനത്തിനായി പണപ്പിരിവു നടത്തിവരികയായിരുന്നു അബ്ദുൽ ഖാദർ.
യുവതിയുടെ വീട്ടില്‍ പിരിവിനെത്തിയപ്പോഴാണ് യുവതിയുടെ മാതാവുമായി പരിചയപ്പെട്ടത്. ഷംസുദ്ദീൻ തങ്ങൾ എന്ന പേരാണ് ഇയാള്‍ ഇവരെ അറിയിച്ചത്. മകളുടെ വിവാഹം കാലങ്ങളായി മുടങ്ങിക്കിടക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മന്ത്രവാദത്തിലൂടെ പരിഹാരം കാണാം എന്ന് ഇയാള്‍ വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. രണ്ടുതവണ അടച്ചിട്ട മുറിയിൽ യുവതിയെ ഒറ്റയ്ക്കാക്കി മരുന്നു നല്‍കി മയക്കി ഇയാള്‍ പീഡിപ്പിച്ചു.
യുവതി ഗർഭിണിയായതോടെയാണ് പീഡനം വിവരം പുറത്തറിഞ്ഞത്. പ്രതി ഇവരെ ഏൽപ്പിച്ച ഫോൺ നമ്പറാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ പരിചയക്കാരന്റെ പേരിലെടുത്ത സിം കാർഡാണ് ഉപയോഗിച്ചതെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇത്തരത്തില്‍ പ്രതി പലരേയും പറ്റിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രതി ബന്ധപ്പെട്ട അഞ്ഞൂറോളം ഫോൺ നമ്പറുകൾ പൊലീസിനു ലഭിച്ചു. നമ്പറുകളില്‍ കൂടതലും സ്ത്രീകളുടേതാണ്.
എസ് ഐ സി പ്രദീപ് കുമാർ, സി പി ഒമാരായ പി സി വിനോദ്, എം മനോജ്, ടി ബിനോബ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം