പാലക്കാട് ബിജെപി ഘടകത്തില്‍ കലാപം; തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചെന്ന് ശോഭ സുരേന്ദ്രന്‍- തോല്‍‌വിക്ക് പിന്നില്‍ ചാക്ക് രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചെന്ന്

സി കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്

ശോഭ സുരേന്ദ്രൻ , ബിജെപി , പാലക്കാട് തെരഞ്ഞെടുപ്പ് , അമിത് ഷാ
പാലക്കാട്| jibin| Last Modified ഞായര്‍, 22 മെയ് 2016 (10:53 IST)
തോല്‍വിക്കു പിന്നാലെ പാലക്കാട് ബിജെപി ഘടകത്തില്‍ കലാപം. പാലക്കാട് തന്നെ ബോധപൂർവം തോൽപ്പിച്ചതാണെന്ന ആരോപണവുമായി ബിജെപി നേതാവും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ രംഗത്ത് എത്തിയതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്.

മലമ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി കൃഷ്‌ണകുമാര്‍ ഒത്തുകളിച്ച് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിക്കാന്‍ നീക്കം നടത്തുകയായിരുന്നു. പാലക്കാടുള്ള പ്രവർത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി സി.കൃഷ്ണകുമാർ കൊണ്ടുപോകുകയായിരുന്നു. ഇത് പാലക്കാട്ടെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലുള്‍പ്പെടെ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല. ഇത് മണ്ഡലത്തിലെ തോല്‍വിക്കു കാരണമായി. താന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ ജില്ലയിലെ ബിജെപി ഘടകത്തില്‍ പ്രശ്നങ്ങളാണ്. ബിജെപി ജില്ലാ ഘടകം തനിക്കെതിരേ നീക്കം നടത്തിയെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

തന്റെ തോല്‍‌വിക്ക് കാരണമായ ഘടകങ്ങള്‍ വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി. കൃഷ്ണകുമാറിനെതിരേ നടപടി വേണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :