കരുണ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭൂമി വിവാദങ്ങള്‍ അന്വേഷിക്കും: മന്ത്രി എ കെ ബാലന്‍

കരുണ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭൂമി വിവാദങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലന്

പാലക്കാട്, കരുണ എസ്റ്റേറ്റ്, എ കെ ബാലന്‍ palakkad, karuna estate, a k balan
പാലക്കാട്| സജിത്ത്| Last Modified തിങ്കള്‍, 30 മെയ് 2016 (11:21 IST)
കരുണ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭൂമി വിവാദങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു ഡി എഫ് ഭരണകാലത്ത് അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് മന്ത്രി ബാലന്‍ ആരോപിച്ചു. ഐ ജി ആര്‍ ശ്രീജിത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. വന്‍‌തോതിലുള്ള കാട്ടുകൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. അദ്ദേഹം ആരോപിച്ചു.

ഇത്തരം വിവാദങ്ങളുമായി ബന്ധപ്പെട്ട് 46 കേസുകള്‍ എടുത്തു. പക്ഷേ ഒന്നിലും നടപടി ഉണ്ടായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :