മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അച്ഛന്റെ ചെവി കടിച്ചെടുത്ത മകന്‍ അറസ്റ്റില്‍

കാസര്‍കോട്| WEBDUNIA|
PRO
മദ്യപിക്കാന്‍ പണംനല്‍കാത്തതിന് അച്ഛന്റെ ചെവി കടിച്ചുപറിച്ച കേസില്‍ ഒളിവിലായിരുന്ന മകന്‍ അറസ്റ്റില്‍. പെരുമ്പള സ്വദേശിയായ പ്രകാശ(34)നാണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.

മദ്യപിക്കാന്‍ പണംനല്‍കാത്തതിനെത്തുടര്‍ന്ന് മക്കളായ രാജനും പ്രകാശനും അച്ഛന്‍ മുത്തു നായരെ മര്‍ദിച്ച് ചെവി കടിച്ചുപറിച്ചുവെന്നായിരുന്നു പൊലീസീല്‍ നല്‍കിയ പരാതി. രാജനെ അന്നുതന്നെ അറസ്റ്റുചെയ്തു. പ്രകാശന്‍ ഒളിവിലായിരുന്നു.

പ്രകാശന്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരംകിട്ടിയ വിദ്യാനഗര്‍ എസ്ഐയാണ് ഇയാളെ അറസ്റ്റുചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :