മദനിയ്‌ക്കായി പിഡിപി നേതാക്കള്‍ ഉപവസിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുല്‍ നാസര്‍ മദനിയ്ക്കായി പിഡിപി നേതാക്കള്‍ ഉപവസിക്കും. മദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്ന ആവശ്യവുമായാണ് ഉപവാസം.

ഈ മാസം 31 മുതല്‍ ഏപ്രില്‍ 10 വരെ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ്‌ ഉപവസിക്കുകയെന്ന്‌ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അറിയിച്ചു.

എറണാകുളത്തും കൊല്ലത്തും നടക്കുന്ന നിരാഹാര സമരത്തില്‍ മദനിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :