ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറഞ്ഞു. ഇക്കാരണത്താല്‍, മദനിക്ക് ജാമ്യം നല്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മദനിക്കെതിരെയുള്ളത് അതീവ ഗൗരവമുള്ള കുറ്റങ്ങളാണ്. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലായിരുന്നു അബ്‌ദുള്‍ നാസര്‍ മദനിയെ പൊലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന ബാംഗ്ലൂര്‍ ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറും ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും ചേര്‍ന്നായിരുന്നു അറസ്റ്റ് നടപ്പാക്കിയത്.