പത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി| WEBDUNIA|
PRO
തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ക്ഷേത്രഭരണത്തിനായി മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ക്ഷേത്രത്തിലെ നിലവറയിലുള്ള സ്വത്തുക്കളുടെ കണക്കുകള്‍ ശേഖരിക്കണം. നിലവറ തുറന്ന് തെളിവെടുക്കുന്നതിനായി സത്യസന്ധരായ ഉദ്യോഗസ്ഥരെ വേണം കൊണ്ടുപോകേണ്ടതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു‌.

ഇപ്പോള്‍ തിരുവതാംകൂര്‍ രാജ്യമോ അതിനൊരു രാജാവോ ഇല്ല. ഈ സാഹചര്യത്തില്‍ ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാരിന്റെ പക്കല്‍ വന്നു ചേരണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :