സിറിയന്‍ വിമതര്‍ക്ക് പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടണ്‍: | WEBDUNIA|
PRO
PRO
സിറിയന്‍ വിമതര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ മരുന്നും ഭക്ഷണവും അടക്കമുള്ള സഹായങ്ങള്‍ക്ക് പുറമെ സൈനിക പരിശീലനവും നല്‍കാന്‍ അമേരിക്ക പദ്ധതിയുണ്ടുന്നു. പോരാട്ട സമയത്ത് സഹായമാകുന്ന ശരീര കവചങ്ങളും കൂടുതല്‍ ആയുധങ്ങളടങ്ങിയ വാഹനങ്ങളും അമേരിക്ക നല്‍കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സിറിയന്‍ വിമത നേതാക്കളുമായി റോമില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സഹായിക്കാനൊരുങ്ങുന്നതെന്ന് ഒബാമയുമായി അടുത്ത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ ആസാദിനെതിരെ അമേരിക്ക നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ സിറിയന്‍ വിമതര്‍ക്ക് അമേരിക്കന്‍ സഹായം ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സിറിയയില്‍ ഭരണപക്ഷവും വിമതരുമായി രണ്ട് വര്‍ഷത്തോളമായി തുടരുന്ന പോരാട്ടത്തില്‍ വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കി ബഷര്‍ അല്‍ ആസാദിന്റെ ഭരണം അവസാനിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. വിമതരും സിറിയന്‍ സൈന്യവും തമ്മില്‍ പോരാട്ടം തുടങ്ങി ഇതുവരെ എഴുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി യു എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍നിന്നും അഫ്ഗാനില്‍നിന്നും സേനയെ പിന്‍വലിച്ചതടക്കമുള്ള നടപടികള്‍ തുടരുന്ന ഒബാമ സിറിയയില്‍ ആഴത്തിലൊരു ഇടപെടലിന് ഇതുവരെ മുതിരുന്നില്ല. സിറിയയിലെ പ്രതിപക്ഷ നേതാക്കളുമായി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :