‘എരിതീയില്‍ എണ്ണ ഒഴിക്കുന്നു’; അല്‍ജസീറയ്ക്ക് നിരോധനം!

ബാഗ്ദാദ്| WEBDUNIA|
PRO
PRO
അല്‍ജസീറയടക്കം 10 വാര്‍ത്താ ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഇറാക്ക് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് വിഭാഗീയതയും അക്രമവും വളര്‍ത്തുന്നതില്‍ ചാനലുകളും പങ്കുവഹിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നടപടി.

വംശീയഅക്രമങ്ങള്‍ പതിവാകുന്ന ഇറാക്കില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് ഈ വാര്‍ത്താ ചാനലുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഇവര്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഭരണകൂടം ആരോപിക്കുന്നു. വിലക്ക് നിലവില്‍ വന്നാല്‍ ചാനലുകള്‍ക്ക് ഇറാക്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

അതേസമയം രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രം നല്‍കണമെന്നും വിലക്കാനുള്ള തീരുമാനം പിന്‍‌വലിക്കണം എന്നും അല്‍ ജസീറ ആവശ്യപ്പെട്ടു.

കഴിഞ്ഞവാരം ബാഗ്ദാദിലുണ്ടായ പ്രക്ഷോഭത്തില്‍ ഇതുവരെ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തിന്റെ മേല്‍‌കോയ്മയുള്ള ഇറാക്കില്‍ ന്യൂനപക്ഷമായ സുന്നി വിഭാഗം നടത്തിവന്ന പ്രക്ഷോഭം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :