മകളുടെ കൂട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
അന്തിക്കാട്|
WEBDUNIA|
PTI
PTI
മകളുടെ കൂട്ടുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച മധ്യവയസ്കനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര കിഴക്കും മുറി ശിപായി മുക്ക് പരിസരത്തെ കൈപ്പിള്ളി വിജയന്‍(52)നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അച്ഛമ്മയുടെ കൂടെ ബന്ധുവീട്ടില്‍ പോയ 10 വയസ്സുകാരി ബാലികയെ പ്രതി ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ബാലിക നിലവിളിച്ച് ഓടി അച്ഛമ്മയോട് സംഭവം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിനുമുമ്പ് സ്വന്തം മകളെ മിഠായി വാങ്ങിക്കാന്‍ ഇയാള്‍ കടയിലേക്ക് വിട്ടു. പ്രതിയുടെ ഭാര്യ നെല്ല് ഉണക്കുവാന്‍ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സംഭവ ദിവസവും അമിതമായി മദ്യപിച്ചിരുന്നു. വൈകീട്ട് മൂന്നുമണിയോടെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ബുധനാഴ്ചരേഖപ്പെടുത്തി. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി.