ഭൂമിദാനക്കേസ്: അറസ്റ്റ് പാടില്ലെന്ന് കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് സുപ്രീം‌കോടതി സ്റ്റേ ചെയ്തു. വി എസിന്റെ ബന്ധു ടി കെ സോമന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം‌കോടതിയുടെ ഉത്തരവ്. കേസില്‍ അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനോ തടസമില്ലെന്നും കോടതി അറിയിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്‌ നോട്ടീസ്‌ അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്‌.

വി എസ് അച്യുതാനന്ദന്‍ ബന്ധുവായ ടി കെ സോമന് അനധികൃതമായി സര്‍ക്കാര്‍ വക ഭൂമി പതിച്ച് നല്‍കിയെന്ന കേസില്‍ മൂന്ന്‌ ദിവസത്തിനകം വിജിലന്‍സ്‌ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ്‌ സുപ്രീംകോടതി ഈ ഉത്തരവ്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വി എസിനെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാനുള്ള നീക്കമാണ് ഇതോടെ പാളിയത്.

വി എസിന് എതിരായ കേസില്‍ എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ടി കെ സോമനും വി എസിന്റെ പി എ ആയ സുരേഷും സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ബന്ധുവിന്‌ ഭൂമി പതിച്ചു നല്‍കാന്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ അമിത താല്‍പര്യം എടുത്തുവെന്ന്‌ സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :