പാമൊലിന്‍: ഉമ്മന്‍‌ചാണ്ടിയെ പ്രതിയാക്കേണ്ടന്ന് മുസ്തഫ

തൃശൂര്‍| WEBDUNIA|
PRO
PRO
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്ന്‌ മുന്‍ ഭക്‍ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി എച്ച്‌ മുസ്തഫ. കേസ്‌ പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ മുസ്തഫ ഇക്കാര്യം അറിയിച്ചത്. കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്‌ സ്വീകരിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിക്കെതിരായ കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്നും താന്‍ കൊടുത്ത വിജിലന്‍സ്‌ ഹര്‍ജി വി എസ്‌ അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ജികള്‍ക്ക്‌ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ്‌ അഡിഷണല്‍ ലീഗല്‍ അഡ്വൈസര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, വിജിലന്‍സിന്റ ആദ്യ അന്വേഷണ റിപ്പോര്‍ട്ടും തുടരന്വേഷണ റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യസ്തമാണെന്നും ഇത്‌ പ്രതികളെ രക്ഷിക്കാനാണെന്നുമായിരുന്നു വി എസിന്റ അഭിഭാഷകന്‍ വാദിച്ചത്‌. കണ്ണന്താനത്തിന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ കൂടി കേട്ടശേഷമേ ഹര്‍ജികള്‍ തള്ളണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കൂ.

കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട്‌ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും അല്‍ഫോണ്‍സ്‌ കണ്ണന്താനവും ഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :