ഭൂമിതട്ടിപ്പ്: തനിക്കും ഭാര്യയ്ക്കുമെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് സലിംരാജ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യയ്ക്കുമെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് സലിംരാജ് വിജിലന്‍സ് അന്വേഷണ സംഘത്തോട് പറഞ്ഞു.

താന്‍ സാധാരണകുടുംബത്തില്‍ ജനിച്ചവനാണെന്നും കാറും വീടും വാങ്ങിയത് വായ്പയെടുത്താണെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേ സമയം ബന്ധുവിന് വേണ്ടി കടകംപള്ളിയിലെ കൈവശക്കാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ തണ്ടപ്പേര് തിരുത്താനോ വ്യാജരേഖകള്‍ ചമക്കാനോ ശ്രമിച്ചിട്ടില്ലെന്നും സലിംരാജ് വിജിലന്‍സിന് മൊഴി നല്‍കി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :