തട്ടിക്കൊണ്ടുപോകല്‍: സലിംരാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. യുവാവിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സലിംരാജിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുന്നത്. സലിംരാജിന്റെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്.

കഴിഞ്ഞ പത്താം തീയതി കോഴിക്കോട് കരിക്കാംകുളത്തുവച്ച് സലിംരാജ് ഉള്‍പ്പെടെ ഏഴംഗസംഘം യുവാവിനെ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

സലിംരാജിന്റെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവും തീവ്രവാദ ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ഓച്ചിറ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കോടഞ്ചേരി പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഒരാളും സംഘത്തിലുണ്ടായിരുന്നു.

കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാ‍ണ് കേസ് പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :