ഭീകരരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് ഡല്‍ഹിക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുള്ള പാകിസ്ഥാന്‍ തീവ്രവാദികളെ ചോദ്യം ചെയ്യാന്‍ കേരള പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹിക്കു പുറപ്പെട്ടതായി റിപ്പോര്‍ട്ട്.

ഡല്‍ഹി പൊലീസിന്റെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ തെഹ്സീന്‍ അക്തറിനെയും സിയാഹുള്‍ റഹ്മാന്‍ എന്ന വഖാസിനെയും ചോദ്യം ചെയ്യുന്നതിനാണ് കേരള പൊലീസ് ഡല്‍ഹിയിലേക്ക് പോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വഖാസിന് ഇവിടെയുള്ള ചിലരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.തെളിവെടുപ്പിന്റെ ഭാഗമായി ഡല്‍ഹി പോലീസ് ഇരുവരെയും മൂന്നാറില്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :