അണ്ടര്‍‍19 ക്രിക്കറ്റ്; പാകിസ്ഥാന്‍ ഫൈനലില്‍

ദുബായ്| WEBDUNIA|
PRO
പാകിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിലെത്തി. ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റിനു തോല്‍പിച്ചാ‍ണ് പച്ചപ്പട ഫൈനലില്‍ പ്രവേശിച്ചത്.

എട്ടാം വിക്കറ്റില്‍ സഫര്‍ ഗൊഹറും അഹ്മദ്‌ ബട്ടും ചേര്‍ത്തുവച്ച 63 റണ്‍സ്‌ കൂട്ടുകെട്ടിന്റെ ബലത്തിലായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഏഴിന്‌ 142 എന്ന നിലയില്‍ പതറിയ പാക്കിസ്ഥാനെ വിജയത്തിലേയ്ക്കെത്തിച്ച സഫര്‍ ഗൊഹറാണ്‌(37) മാന്‍ ഓഫ്‌ ദ്‌ മാച്ച്‌. അഹ്മദ്‌ ബട്ട്‌ പുറത്താകാതെ 26 റണ്‍സെടുത്തു.

സ്കോര്‍: ഇംഗണ്ട്‌ ഏഴിന്‌ 204, പാകിസ്സ്ഥാന്‍ 49.1 ഓവറില്‍ ഏഴിന്‌ 205. ഇന്നത്തെ ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി ജേതാക്കളെ ശനിയാഴ്ച ഫൈനലില്‍ പാക്കിസ്ഥാന്‍ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :