ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം; കോഹ്‌ലി നയിക്കും
ധാക്ക|
WEBDUNIA|
Last Updated:
തിങ്കള്‍, 24 ഫെബ്രുവരി 2014 (14:58 IST)
PRO
പന്ത്രണ്ടാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ചൊവ്വാഴ്ച ബംഗ്ലാദേശില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അഞ്ചു ടീമുകളാണ് ടൂര്‍ണമെന്‍രില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ്.
ഇന്ത്യ അഞ്ചു തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്. ധോണിക്കു പകരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ടീം മത്സരത്തില്‍ പങ്കെടുക്കുന്നത്.