ബ്രിട്ടീഷ് യുവതിയെ മൂന്നാറില്‍ പീഡിപ്പിക്കാന്‍ ശ്രമം; കോട്ടയം സ്വദേശി അറസ്റ്റില്‍

മൂന്നാര്‍| WEBDUNIA|
PRO
മൂന്നാറിനു സമീപം ടോപ് സ്റ്റേഷനില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് മാനെജര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്‍. കോട്ടയം സ്വദേശി അജേഷിനെയാണു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ രാത്രി മുറിയില്‍ എത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം യുവതി ദേവികുളം പൊലീസില്‍ അറിയിച്ചു.

എന്നാല്‍ തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തില്ല. തുടര്‍ന്നു നാട്ടിലെത്തിയ യുവതി ബ്രിട്ടീഷ് എംബസി മുഖേന പരാതി നല്‍കി. ഇതേത്തുടര്‍ന്നു ബോഡിനായിക്കര്‍ സര്‍ക്കിളിന്‍റെ കീഴില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :