ബേബിയെ തടഞ്ഞത് ക്ഷീണമുണ്ടാക്കി

മലപ്പുറം| M. RAJU|
നിലമ്പൂരില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയെ തടഞ്ഞത് സി.പി.എമ്മിനെ കളങ്കപ്പെടുത്തിയെന്ന് മലപ്പുറം ജില്ലാ സമ്മേളനം വിലയിരുത്തി.

മത തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ കേരളത്തില്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പുണ്ടായിട്ടും നിലമ്പൂരിലെത്തിയ മന്ത്രി എം.എ ബേബിയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

ഇത് പാര്‍ട്ടിയുടെ സത്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് സമ്മേളനം പൊതുവേ വിലയിരുത്തിയത്. ഈ സംഭവത്തില്‍ നേരത്തെ ചിലര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സംഘാടക സമിതി ഭാരവാഹികള്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജില്ലയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികള്‍ക്ക് ജനപങ്കാളിത്തം കുറവാണെന്ന കാര്യം സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. എന്നാല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തത്തിലൂടെ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. ജില്ലാ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വന്നിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന മാഫിയ, മത, തീ‍വ്രവാദ സംഘടനകളെ ഫലപ്രദമായി തടയുന്നതിനായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായുള്ള കാര്യങ്ങളെക്കുറിച്ചും നിര്‍ദ്ദേശം ഉയര്‍ന്നു. പ്രാദേശിക പ്രശ്നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഇടപെടണമെന്നും പാര്‍ട്ടി സമ്മേളനം നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :