കരിബിയന്‍ ദ്വീപില്‍ ഭൂചലനം

മാര്‍ട്ടിനിക്| WEBDUNIA|
കിഴക്കന്‍ കരീബിയന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തു.

മാര്‍ട്ടിനിക് തീരത്തിന് 14 മൈല്‍ വടക്ക് പടിഞ്ഞാറാണ് വടക്ക് അണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ള തരത്തിലുളള ഭൂചലനമാണ് ഉണ്ടായതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുകയുണ്ടായി.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ജനം പാഞ്ഞെങ്കിലും നിസ്സാര പരിക്കുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഭൂചലനത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഒരു ബ്രിട്ടീഷ് പൌരന്‍ മരിക്കുകയുണ്ടായി.

പ്രദേസത്ത് വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ ജലവിതരണത്തിനും തടസം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :