നോട്ട്‌ബുക്കു’മായി ഡെല്‍

ബാംഗ്ലൂര്‍: | WEBDUNIA|
ഡെല്‍ ‘15.5 നോട്ട്‌ബുക്ക് കമ്പ്യൂട്ടറുകള്‍ വിപണിയില്‍ എത്തിക്കുന്നു. 53000ത്തില്‍ തുടങ്ങുന്ന വിലയിലാണ് ഇവ വിപണിയില്‍ എത്തുക.

എക്സ്‌പി‌എസ് എം‌1530മില്‍ വെബ്ക്യാം, ഫിംഗര്‍ പ്രിന്‍റ് റീഡര്‍, ടച്ച് സെന്‍സിറ്റീവ് മള്‍ട്ടി-മീഡിയ ബട്ടണ്‍ പോലെയുള്ള ഡിസൈന്‍ ആക്സന്‍റ്‌‌സ് തുടങ്ങിയവ് ഇതിന്‍റെ പ്രത്യേകതയാണ്. “എക്സ്‌പി‌എസ് എം‌1530, 15.4 ഇഞ്ചില്‍ മികച്ച എക്സ്‌പി‌എസ് അനുഭവം നിങ്ങള്‍ക്കു നല്‍കും.” ഡെല്‍ ഇന്ത്യാ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഗിരീഷ് മേത്ത പറഞ്ഞു.

സ്ലോട്ട്-ലോഡ് ഒപ്റ്റിക്കല്‍ ഡ്രൈവ്, ബ്ലൂ റേ ഡിസ്ക് ഡ്രൈവ്, നോയിസ് ക്യാന്‍സലെഷന്‍ ഇയര്‍ ബഡ്സ്, ട്രാവല്‍ റിമോട്ട് എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്. അഡോബ് എലമെന്‍റ്സ് സ്റ്റുഡിയോ സോഫ്റ്റ്‌വെയര്‍ ഓപ്ഷനുള്ള ഒരു മള്‍ട്ടിമീഡിയാ ഡെസ്ക്‌ടോപ്പ് പിസി, എക്സ്‌പി‌എസ് 420 ഉടനെ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :