ബിവറേജസിന് കോളടിച്ചു; ഒറ്റദിവസം കിട്ടിയത് 27.17 കോടി

തിരുവനന്തപുരം| WEBDUNIA|
PRO
നിലവാരമില്ലാത്ത ബാറുകള്‍ അടച്ച തീരുമാനം കുടിയന്‍മാരെ വലച്ചെങ്കിലും കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ബാറുകളടച്ച തീരുമാനം വന്നതിനു ശേഷം ഒരു ദിവസം കൊണ്ട് കോര്‍പ്പറേഷന് ലഭിച്ചത് 27 കോടി 17 ലക്ഷം രൂപ.

35 ശതമാനത്തിന്റെ വര്‍ധനയാണ് കോര്‍പ്പറേഷനുണ്ടായത്. 18 കോടി രൂപയായിരുന്നു കോര്‍പ്പറേഷന്റെ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ്. കോര്‍പ്പറേഷനു പിന്നാലെ കണ്‍സ്യൂമര്‍ഫെഡിന്റെ സംസ്ഥാനത്തെ 338 ഷോപ്പുകളിലും വില്‍പ്പന റെക്കോര്‍ഡിലെത്തി.

പുതിയ കൌണ്ടറുകള്‍ തുറന്നും കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിച്ചും തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചും നിനച്ചിരിക്കാതെ കിട്ടിയ ചാകര മുതലെടുക്കാനുള്ള നീക്കത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍.

പരമാവധി വേഗത്തില്‍ ബില്ല് ചെയ്യുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന് മുന്നില്‍ക്കണ്ട ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ തന്നെ സ്റ്റോക്ക് കൂട്ടിയിരുന്നു.

മദ്യത്തിന്റെ വിലവര്‍ധന കോര്‍പ്പറേഷന്റെ വരുമാനം കൂട്ടിയിട്ടുണ്ട്. കൂട്ടിയ വിലയനുസരിച്ചുള്ള സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറില്‍ സജ്ജീകരിക്കേണ്ടിവന്നതിനാല്‍ ഷോപ്പുകള്‍ തുറക്കാന്‍ അല്‍പ്പം താമസിച്ചെങ്കിലും കണ്‍സ്യൂമര്‍ഫെഡിനും രണ്ടുകോടിയിലധികം രൂപയുടെ വില്‍പ്പനയുണ്ടായി.

കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ 46 മദ്യഷോപ്പുകളും മൂന്ന് ബിയര്‍ പാര്‍ലറുമടക്കം 49 കേന്ദ്രങ്ങളിലും കൂടുതല്‍ സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കന്‍ മദ്യം അവശ്യ വസ്തുവായതു കൊണ്ട് മദ്യവില്‍പന ഉയരുന്നതിന് തെരഞ്ഞെടുപ്പും ഒരു കാരണമായി.

തുറന്ന ബാറുകളില്‍ കൂടുതലും മുന്തിയവയാണ്. ഇവയിലെ ഉയര്‍ന്ന നിരക്കും കണ്‍സ്യൂമര്‍ഫെഡ്, ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ വരുമാനം കൂട്ടാനിടയാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :