തെറിച്ചുവീണ യാത്രക്കാരനെ തേടി ട്രെയിന്‍ ഒന്നര കിലോമീറ്റര്‍ പിന്നോട്ടോടി. മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ആണ് തിങ്കളാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വച്ച് പിറകോട്ട് ഓടിച്ചത്. ട്രെയിന്‍ പിന്നോട്ടോടിയെങ്കിലും ഫലമുണ്ടായില്ല, യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ പിന്നീട് ട്രാക്കിനരികില്‍ അബോധാവസ്ഥയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
ട്രെയിന്‍ ഹൊസങ്കടിയെത്തിയപ്പോള്‍ ഒരു യാത്രക്കാരന്‍ തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. യാത്രക്കാരനെ കണ്ടെത്താന്‍ ട്രെയിന്‍ ഒന്നര കിലോമീറ്ററോളം പിറകോട്ടെടുക്കുകയായിരുന്നു. എന്നാല്‍ ആളെ കണ്ടെത്താനായില്ല.
പിന്നീട് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ട്രാക്കിനരികെ ബോധമറ്റ് കിടന്ന യാത്രക്കാരെ കണ്ടെത്തുകയായിരുന്നു.