ബിജു രാധാകൃഷ്ണന്‍ ശാലുവിന് നല്‍കിയത് 70 ലക്ഷത്തിന്റെ വജ്രാഭരണം; അന്വേഷണം വേണ്ടെന്ന് ഉന്നതതല നിര്‍ദ്ദേശം

പത്തനംതിട്ട| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ബിജു രാധാകൃഷ്ണന്‍ നടി ശാലു മേനോന് വാങ്ങി നല്‍കിയത് 70 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍. എന്നാല്‍ ഇതെകുറിച്ച് പൊലീസ് അന്വേഷിക്കാത്തതില്‍ ദുരൂഹതയേറുന്നതായി റിപ്പോര്‍ട്ട്.

ഈ ദിശയില്‍ അന്വേഷണം നടത്തേണ്ടെന്ന് ഉന്നത തല നിര്‍ദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് നിര്‍ദ്ദേശം. ചങ്ങനാശേരിയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്ന അന്വേഷണ സംഘം ആഭരണങ്ങള്‍ വാങ്ങിയതിന്റെ രേഖകള്‍ പിടിച്ചെടുക്കാതിരുന്നതും ഈ കാരണങ്ങളാലാണ്.

ചങ്ങനാശേരിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജു രാധാകൃഷ്ണന്‍ ശാലു മേനോന് എഴുപത് ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ സമ്മാനിച്ചത്. തിരുവല്ലയിലെ ജ്വല്ലറിയില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ വാങ്ങിയത്. ജ്വല്ലറിയില്‍ ആര്‍മി നായര്‍ എന്നാണ് ബിജു രാധാകൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തിയത്.

ചെങ്ങന്നൂരിലെ നൃത്ത വിദ്യാലയത്തില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയപ്പോഴാണ് വാങ്ങേണ്ട ആഭരണങ്ങളുടെ മോഡല്‍ ഇവര്‍ തെരെഞ്ഞെടുത്തത്. നൃത്ത വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും ഇതിന് സാക്ഷികളാണ്.

ബിജുവും ശാലുവും ആഭരണങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ലഭ്യമാകുന്നതേയുള്ളു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ പോലീസ് സംഘം തയ്യാറായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :