ബാലികയുടെ മരണം: പ്രതിയായ രണ്ടാനമ്മ മോഷണക്കേസില്‍ പ്രതി!

കോഴിക്കോട്‌. | WEBDUNIA|
PRO
PRO
കോഴിക്കോട്ട്‌ ആറുവയസുകാരിയെ മര്‍ദ്ദിച്ചുകൊന്ന ദേവിക മോഷണക്കേസിലും പ്രതി. ആലുവയിലെ ക്ഷേത്രത്തില്‍നിന്ന്‌ തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതിയാണ്‌ ദേവിക. രണ്ടാം ഭര്‍ത്താവായ ക്ഷേത്ര പൂജാരിക്കൊപ്പമായിരുന്നു മോഷണം.

ഇതുവരെ മൂന്നു വിവാഹങ്ങള്‍ കഴിച്ചതായും ദേവിക പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മൂന്നാം ഭര്‍ത്താവ്‌ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ്‌ മരിച്ച പെണ്‍കുട്ടി അദിതി എസ്‌ നമ്പൂതിരിയുടെ (ഏഴ്‌) അച്ഛന്‍. ബിലാത്തികുളത്തു വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.

സുബ്രഹ്മണ്യനെയും (38) ഭാര്യ ദേവികയെയും (41) നടക്കാവ്‌ പൊലീസാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുട്ടിയെ ഇവര്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു‌. അദിതിയുടെ ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടായിരുന്നു. അദിതിയുടെ സഹോദരന്‍ അരുണ്‍ എസ്‌ നമ്പൂതിരിക്കും മര്‍ദനമേല്‍ക്കാറുണ്ടായിരുന്നു.

അവശയായ അദിതിയെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. അപസ്മാരമാണെന്നാണ്‌ രണ്ടാനമ്മയും പിതാവും ആശുപത്രിയില്‍ പറഞ്ഞത്‌. എന്നാല്‍ ബാലികയെ പരിശോധിച്ച ഡോക്ടര്‍ ശരീരത്തിന്റെ പല ഭാഗത്തിലും പൊള്ളലേറ്റതും മറ്റുമായ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചു.

ബിലാത്തികുളം ബിഇഎം യുപി സ്കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു മരിച്ച അദിതി. സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യയും അദിതിയുടെ മാതാവുമായ ശ്രീജ രണ്ടു വര്‍ഷം മുന്‍പ്‌ തിരുവമ്പാടിയിലുണ്ടായ ബൈക്ക്‌ അപകടത്തിലാണ്‌ മരിച്ചത്‌. ആറു മാസം കഴിഞ്ഞപ്പോഴാണ്‌ സുബ്രഹ്മണ്യന്‍ ദേവികയെ വിവാഹം ചെയ്‌തത്‌. പത്രത്തില്‍ വിവാഹ പരസ്യം കണ്ടാണ് ദേവിക സുബ്രഹ്മണ്യനെ പരിചയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :