ബാറുകളുടെ പ്രവര്‍ത്തനം വൈകിട്ടു മുതലാക്കുന്ന കാര്യം ആലോചിക്കണമെന്ന് കോടതി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2012 (18:10 IST)
PRO
PRO
ബാറുകളുടെ പ്രവര്‍ത്തനം വൈകിട്ട് അഞ്ചു മണി മുതലാക്കുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ബാറുകള്‍ രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്നത് മദ്യാസക്തി വര്‍ദ്ധിപ്പിക്കുമെന്നും അതിനാല്‍ സമയം പരിമിതപ്പെടുത്തുന്നത് ആലോചിച്ചു കൂടെയെന്നും ജസ്റ്റിസ്മാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍,​ സി കെ അബ്ദുള്‍ റഹീം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം പരിഗണിക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :